എല്ലാവര്ക്കും മലയിന്‍കീഴ് പഞ്ചായത്തിലേക്ക് സ്വാഗതം

On 08:09 by അനീഷ്‌   No comments




മലയിന്‍കീഴ്: അഞ്ചുപതിറ്റാണ്ടിനുമുമ്പ് ഭാഷാഭഗവദ്ഗീത രചിച്ച മലയിന്‍കീഴ് മാധവകവിയുടെ പേരിലുള്ള പുരസ്‌കാരം ഈ മണ്ണിനെ തൊട്ടുവണങ്ങി സ്വീകരിക്കുകയാണെന്ന് ജ്ഞാനപീഠ ജേതാവ് ഒ. എന്‍. വി. കുറുപ്പ് പറഞ്ഞു. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രഉപദേശക സമിതി സംഘടിപ്പിച്ച സാഹിത്യ സന്ധ്യയില്‍ പങ്കെടുത്ത് മാധവമുദ്രയും പതിനൊന്നായിരത്തിപ്പതിനൊന്ന് രൂപയും അടങ്ങിയ പുരസ്‌കാരവും അദ്ദേഹം സ്വീകരിച്ചു.
അബ്രാഹ്മണര്‍ക്ക് അപ്രാപ്യമായ കാലഘട്ടത്തില്‍ കവിത രചിച്ച മാധവ കവിയുടെ പ്രവര്‍ത്തനം വിപ്ലവകരമായിരുന്നു എന്ന് ഒ. എന്‍. വി. പറഞ്ഞു.
പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. മലയിന്‍കീഴ് വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു.
പ്രൊഫ. വി. മധുസൂദനന്‍നായര്‍ ഭാഷാഭഗവദ്ഗീത ആല പിച്ച് മാധവ കാവ്യാലാപന പൂജ നടത്തി. പ്രൊഫ. എസ്. ഭാസ്‌കരന്‍നായര്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ഡോ. ബി.വി. ശശികുമാര്‍, വി. ആര്‍. രമകുമാരി, ഡോ. രാധിക സി. നായര്‍,കെ. വി. രാധാകൃഷ്ണന്‍, എം.പ്രദീപ്കുമാര്‍, എന്നിവര്‍ സംസാരിച്ചു. ക്ഷേത്രത്തിലെത്തിയ കവിയെ പൂര്‍ണകുംഭം നല്‍കിയാണ് വരവേറ്റത്.


on: 29 Mar 2011

http://www.mathrubhumi.com/thiruvananthapuram/news/news-malayinkeezhu-


0 comments:

Post a Comment