എല്ലാവര്ക്കും മലയിന്‍കീഴ് പഞ്ചായത്തിലേക്ക് സ്വാഗതം

On 08:09 by അനീഷ്‌   No comments




മലയിന്‍കീഴ്: അഞ്ചുപതിറ്റാണ്ടിനുമുമ്പ് ഭാഷാഭഗവദ്ഗീത രചിച്ച മലയിന്‍കീഴ് മാധവകവിയുടെ പേരിലുള്ള പുരസ്‌കാരം ഈ മണ്ണിനെ തൊട്ടുവണങ്ങി സ്വീകരിക്കുകയാണെന്ന് ജ്ഞാനപീഠ ജേതാവ് ഒ. എന്‍. വി. കുറുപ്പ് പറഞ്ഞു. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രഉപദേശക സമിതി സംഘടിപ്പിച്ച സാഹിത്യ സന്ധ്യയില്‍ പങ്കെടുത്ത് മാധവമുദ്രയും പതിനൊന്നായിരത്തിപ്പതിനൊന്ന് രൂപയും അടങ്ങിയ പുരസ്‌കാരവും അദ്ദേഹം സ്വീകരിച്ചു.
അബ്രാഹ്മണര്‍ക്ക് അപ്രാപ്യമായ കാലഘട്ടത്തില്‍ കവിത രചിച്ച മാധവ കവിയുടെ പ്രവര്‍ത്തനം വിപ്ലവകരമായിരുന്നു എന്ന് ഒ. എന്‍. വി. പറഞ്ഞു.
പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. മലയിന്‍കീഴ് വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു.
പ്രൊഫ. വി. മധുസൂദനന്‍നായര്‍ ഭാഷാഭഗവദ്ഗീത ആല പിച്ച് മാധവ കാവ്യാലാപന പൂജ നടത്തി. പ്രൊഫ. എസ്. ഭാസ്‌കരന്‍നായര്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ഡോ. ബി.വി. ശശികുമാര്‍, വി. ആര്‍. രമകുമാരി, ഡോ. രാധിക സി. നായര്‍,കെ. വി. രാധാകൃഷ്ണന്‍, എം.പ്രദീപ്കുമാര്‍, എന്നിവര്‍ സംസാരിച്ചു. ക്ഷേത്രത്തിലെത്തിയ കവിയെ പൂര്‍ണകുംഭം നല്‍കിയാണ് വരവേറ്റത്.


on: 29 Mar 2011

http://www.mathrubhumi.com/thiruvananthapuram/news/news-malayinkeezhu-


On 00:05 by അനീഷ്‌   No comments
മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം
തദ്ദേശസ്ഥാപനത്തിന്റെ പേര് മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത്
ആകെ അംഗങ്ങളുടെ എണ്ണം 20
വനിതാ അംഗങ്ങളുടെ എണ്ണം 12
പ്രസിഡന്റ്
രമകുമാരി വി ആര്‍
നാലുകെട്ടുവിളാകത്ത് വീട്, മലയിന്‍കീഴ്, മലയിന്‍കീഴ്, തിരുവനന്തപുരം (ജില്ല), 695571
0471-2282464 (Resi), 9895012964 (M‍)
വിഭാഗം :വനിത
വൈസ് പ്രസിഡന്റ്‌
ചന്ദ്രന്‍ നായര്‍ എസ്സ്
കാര്‍ത്തിക ഭവന്‍, പാലോട്ടു്വിള, മലയിന്‍കീഴ്, തിരുവനന്തപുരം (ജില്ല), 695571
, 9995550683 (M‍‍)
വിഭാഗം :ജനറല്‍
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
നം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ / ചെയര്‍പേഴ്സണ്‍ മേല്‍വിലാസം ഫോണ്‍ മൊബൈല്‍
1 ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ചന്ദ്രന്‍ നായര്‍ എസ്സ് കാര്‍ത്തിക ഭവന്‍, പാലോട്ടു്വിള, മലയിന്‍കീഴ്, തിരുവനന്തപുരം, 695571 - 9995550683
2 വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി അനിത എല്‍ ഗോകുലം, പഴയറോഡ്, മലയിന്‍കീഴ്, തിരുവനന്തപുരം, 695571 - 9349932862
3 ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ഷിബുലാല്‍ കെ ലാല്‍ ഭവന്‍, വിറകുവെട്ടിക്കോണം, മലയിന്‍കീഴ്, തിരുവനന്തപുരം, 2119294 9846064177
4 ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി സിന്ധുകുമാരി അശോകകുമാര്‍ ശിവശൈലം, കുന്നുംപാറ, ഊരുട്ടമ്പലം, തിരുവനന്തപുരം, 695507 2284750 9895939043
സ്റ്റാന്റിംഗ് കമ്മിറ്റികള്‍

ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
1 ചന്ദ്രന്‍ നായര്‍ എസ്സ് ചെയര്‍മാന്‍ കാര്‍ത്തിക ഭവന്‍, പാലോട്ടു്വിള, മലയിന്‍കീഴ്, തിരുവനന്തപുരം, 695571 - 9995550683
2 കല എസ്സ് മെമ്പര്‍ മയൂരം, മേപ്പൂക്കട, മലയിന്‍കീഴ്, തിരുവനന്തപുരം, 695571 - 9497689122
3 പീറ്റര്‍ കെ മെമ്പര്‍ പിള്ളവീട്ടുവിളാകത്ത് വീട്, മേപ്പൂക്കട, മലയിന്‍കീഴ്, തിരുവനന്തപുരം, 695571 - 9446795594
4 ഭാസുര പി മെമ്പര്‍ എസ്സ്.ബി. സദനം, തകടിയില്‍, ഗോവിന്ദമംഗലം, ഊരുട്ടമ്പലം, തിരുവനന്തപുരം, 695507 - 9387098315, 9744112183
5 സരോജിനി ആര്‍ മെമ്പര്‍ ശ്രീകല ഭവന്‍, ഗോവിന്ദമംഗലം, , തിരുവനന്തപുരം, 2299274 9497424901

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
1 അനിത എല്‍ ചെയര്‍പേഴ്സണ്‍ ഗോകുലം, പഴയറോഡ്, മലയിന്‍കീഴ്, തിരുവനന്തപുരം, 695571 - 9349932862
2 സന്ധ്യ പി മെമ്പര്‍ വിഷ്ണുഭവന്‍, നീറമണ്‍കുഴി, ഊരുട്ടമ്പലം, തിരുവനന്തപുരം, 695507 - 9526580507
3 വിജയകുമാര്‍ വി മെമ്പര്‍ ചൈത്രം, ഒലിപ്പുനട, നരുവാമൂട്, തിരുവനന്തപുരം, 2402639 9746348860
4 പ്രസന്നകുമാര്‍ കെ മെമ്പര്‍ കമുകറവിളാകത്ത് വീട്, മച്ചേല്‍, മച്ചേല്‍, തിരുവനന്തപുരം, 2289800 9446300898
5 അനില്‍കുമാര്‍ ജി മെമ്പര്‍ ലക്ഷ്മി വിലാസം, മച്ചേല്‍, മച്ചേല്‍, തിരുവനന്തപുരം, 0471-2282590 9846731877

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
1 ഷിബുലാല്‍ കെ ചെയര്‍മാന്‍ ലാല്‍ ഭവന്‍, വിറകുവെട്ടിക്കോണം, മലയിന്‍കീഴ്, തിരുവനന്തപുരം, 2119294 9846064177
2 സിന്ധു രാജേന്ദ്രന്‍ മെമ്പര്‍ രാജ് ഭവന്‍, മഞ്ചാടി, മൂങ്ങോട്, പേയാട്, തിരുവനന്തപുരം, 695573 2282661 9746127772
3 ബിന്ദു ഒ ജി മെമ്പര്‍ ചന്ദ്രവിലാസം, മഠത്തിങ്ങല്‍ക്കര, മലയിന്‍കീഴ്, തിരുവനന്തപുരം, 695571 2280680 9895970396
4 മീന എം മെമ്പര്‍ നടുവീട്, നീറോട്ടുകോണം, അന്തിയൂര്‍ക്കോണം, കൊല്ലോട്, തിരുവനന്തപുരം, 695571 - 9562466092
5 വത്സലകുമാരി എ മെമ്പര്‍ കുരുവിന്‍മുകള്‍ ലക്ഷം വീട്, മച്ചേല്‍, മച്ചേല്‍, തിരുവനന്തപുരം, - 7293161051

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
1 സിന്ധുകുമാരി അശോകകുമാര്‍ ചെയര്‍പേഴ്സണ്‍ ശിവശൈലം, കുന്നുംപാറ, ഊരുട്ടമ്പലം, തിരുവനന്തപുരം, 695507 2284750 9895939043
2 മേഴ് സി എസ്സ് മെമ്പര്‍ നീറോട്ടുകോണം കിഴക്കിന്‍കര വീട്, അന്തിയൂര്‍ക്കോണം, കൊല്ലോട്, തിരുവനന്തപുരം, - 8129652375
3 ഗോപന്‍ വി മെമ്പര്‍ കൊറ്റിയറതലയ്ക്കല്‍ വീട്, കൃഷ്ണപുരം, ഊരുട്ടമ്പലം, തിരുവനന്തപുരം, 695507 - 9446220694
4 ശിവപ്രസാദ് എസ് മെമ്പര്‍ അമ്പ്രത്തലക്കല് വീട്, മണപ്പുറം, മച്ചല്], 695571 - 9846401088
ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍
വാര്‍ഡ്‌ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 മഞ്ചാടി സിന്ധു രാജേന്ദ്രന്‍ ഐ.എന്‍.സി വനിത
2 ശ്രീകൃഷ്ണപുരം ബിന്ദു ഒ ജി എസ്.ജെ (ഡി) വനിത
3 അരുവിപ്പാറ ചന്ദ്രന്‍ നായര്‍ എസ്സ് എസ്.ജെ (ഡി) ജനറല്‍
4 മാവോട്ടുകോണം മീന എം ഐ.എന്‍.സി വനിത
5 ചിറ്റിയൂര്‍ക്കോട് അനിത എല്‍ ഐ.എന്‍.സി വനിത
6 മലയിന്‍കീഴ് കല എസ്സ് സി.പി.ഐ (എം) ജനറല്‍
7 മേപ്പൂക്കട പീറ്റര്‍ കെ സി.പി.ഐ (എം) ജനറല്‍
8 അന്തിയൂര്‍ക്കോണം മേഴ് സി എസ്സ് സി.പി.ഐ (എം) വനിത
9 ബ്ലോക്കോഫീസ് സിന്ധുകുമാരി അശോകകുമാര്‍ ഐ.എന്‍.സി വനിത
10 ഗോവിന്ദമംഗലം ഭാസുര പി ബി.ജെ.പി വനിത
11 മറുകില്‍പെരുമന സരോജിനി ആര്‍ ജെ.ഡി (എസ്) ജനറല്‍
12 അരുവാക്കോട് സന്ധ്യ പി ബി.ജെ.പി വനിത
13 വലിയറത്തല ഗോപന്‍ വി ഐ.എന്‍.സി ജനറല്‍
14 കുന്നുംപാറ വിജയകുമാര്‍ വി സി.പി.ഐ (എം) ജനറല്‍
15 മച്ചേല്‍ പ്രസന്നകുമാര്‍ കെ ഐ.എന്‍.സി ജനറല്‍
16 അണപ്പാട് ശിവപ്രസാദ് എസ് സി.പി.ഐ (എം) ജനറല്‍
17 മണപ്പുറം വത്സലകുമാരി എ സി.പി.ഐ (എം) എസ്‌ സി വനിത
18 കോവിലുവിള അനില്‍കുമാര്‍ ജി ഐ.എന്‍.സി ജനറല്‍
19 ആഫീസ് വാര്‍ഡ് രമകുമാരി വി ആര്‍ ഐ.എന്‍.സി വനിത
20 തച്ചോട്ടുകാവ് ഷിബുലാല്‍ കെ ഐ.എന്‍.സി എസ്‌ സി
പാര്‍ട്ടി ചുരുക്കെഴുത്തുകള്‍
ഐ.എന്‍.സി - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌
എസ്.ജെ (ഡി) - സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)
സി.പി.ഐ (എം) - കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌)
ബി.ജെ.പി - ഭാരതീയ ജനതാ പാര്‍ട്ടി
ജെ.ഡി (എസ്) - ജനതാദള്‍ (സെക്കുലര്‍)
On 23:59 by അനീഷ്‌   No comments


നെയ്യാററിന്‍കര താലൂക്കില്‍ മലയിന്‍കീഴ് ഗ്രാമത്തില്‍ ആറാം വാര്‍ഡില്‍ ഏകദേശം നൂററിയന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..രാഷ്ട്രീയ ,സാമുഹിക, ,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളില്‍പ്രസിദ്ധ രായഒട്ടേറെ പ്രതിഭകളെ വാര്‍ത്ത്എടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാര പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍ അനുഗൃഹീതമാണ്.

ചരിത്രം

1860 ജൂണില്‍ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ല്‍ഒരു ഹൈസ്ക്കുള്‍ തുടങ്ങി.അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകള്‍ ഇതിനോടു ചേര്‍ത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പന്‍ നായര്‍ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.. 1974-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേല്‍നോട്ടത്തില്‍ ഗവ ബോയ്സ് ഹൈസ്ക്കുള്‍ വേര്‍തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ച. പിന്നീട്1989 ല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ന്നു.

ഒന്‍പത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ല്‍ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.

സ്ഥാപിതം 01-06-1860
സ്കൂള്‍ കോഡ് 44022
സ്ഥലം മലയിന്‍കീഴ്
സ്കൂള്‍ വിലാസം മലയിന്‍കീഴ് പി.ഒ,
മലയിന്‍കീഴ്
പിന്‍ കോഡ് 695571
സ്കൂള്‍ ഫോണ്‍ 04712283120
സ്കൂള്‍ ഇമെയില്‍ gvhss44022@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല നെയ്യാററിന്‍കര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കാട്ടാക്കട
ഭരണ വിഭാഗം സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 516
പെണ്‍ കുട്ടികളുടെ എണ്ണം 75
വിദ്യാര്‍ത്ഥികളുടെ എണ്ണം 591
അദ്ധ്യാപകരുടെ എണ്ണം 27
പ്രിന്‍സിപ്പല്‍ പ്രേമാബായി ററി
പ്രധാന അദ്ധ്യാപകന്‍ പ്രേമാബായി ററി
പി.ടി.ഏ. പ്രസിഡണ്ട് രമേഷ് എ
On 23:52 by അനീഷ്‌   No comments


തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്൰കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു൰പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു൰ മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്൰ മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈപ്രദേശത്തെ പ്രധാന ആഘോഷമാണ്൰
ചരിത്രം 1850നും1860നും ഇടയ്ക്ക്വെ൪ണ്ണാക്കൂല൪ എല്‍.പി.എസ്. സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുന്പായി ഇംഗ്ളീഷ്സ്കൂള്‍ ആയിഉയ൪ത്തെപ്പെട്ടു൰1973-ല്‍ കുട്ടികളുടെബാഹുല്യംകാരണം സ്കൂള്‍ രണ്ടായിമാറി. 2000- ല്‍ എച്ച്എസ്എസ് ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ല്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു൰

നാല് ഏക്ക൪‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

  • ഗൈഡ്സ് .നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകള്‍ ഇവിടെയുണ്ട്
  • ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്..
  • വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള്‍ നടത്തിവരാറുണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കണക്ക്', സയ൯സ്, സോഷ്യല്‍ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി,,ഇംഗ്ളീഷ്, ഹിന്ദി, തുടങ്ങി നിരവധി ക്ളബ്ബുകള്‍ വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1973-1981 പി൰൰ലളിതാംബിക അമ്മ 1981-1982 പി൰ കമലമ്മ 1982-1987 ഭഗവതിയമ്മ 1987-1988 കസ്തൂരിഭായി 1988-1990 വി൰ കൃഷ്ണമ്മാള്‍ 1990-1992 വി൰കെ൰ രാജേശ്വരി 1992-1993 എ൰പൊന്നമ്മ 1993-1994 ഗില്‍‍‍ഡാ ജോ൪ജ്ജ് 1994-2000 ബി൰പത്മകുമാരി 2000-2001 വസന്തകുമാരി 2001-2002 പത്മജാദേവി 2002-2003 പ്രഭാകര൯ നായ൪ 2003-2005 കുമാരിഅംബിക 2005-2006 ത്രേസ്യാമ്മവ൪ഗ്ഗീസ് 2006-2007 ഫാത്തിമാബായ് 2007-2008 ഉഷാദേവി 2008-2010 ജെ൰൰വത്സലാഭാസ് 2010-- ഷീല. എം. എ

സ്ഥാപിതം 01-06-1850
സ്കൂള്‍ കോഡ് 44024
സ്ഥലം മലയി൯കീഴ്
സ്കൂള്‍ വിലാസം ഗവ ഗേള്‍‌‍‍സ്. എച്ച്. എസ്. എസ്. മലയിന്‍കീഴ് തിരുവനന്തപുരം
പിന്‍ കോഡ് 695573
സ്കൂള്‍ ഫോണ്‍ 04712283020
സ്കൂള്‍ ഇമെയില്‍
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല നെയ്യാറ്റി൯കര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കാട്ടാക്കട
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ യുപി
എച്ച്.എസ്.
.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ ഇംഗ്ളീഷ്
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം 1059
വിദ്യാര്‍ത്ഥികളുടെ എണ്ണം 1059
അദ്ധ്യാപകരുടെ എണ്ണം 47
പ്രിന്‍സിപ്പല്‍ ഡോ൰ജീജ൰ഐ൰ആ൪
പ്രധാന അദ്ധ്യാപകന്‍ ജെ൰വത്സലാഭാസ്
പി.ടി.ഏ. പ്രസിഡണ്ട് ബി൰രവീന്ദ്ര൯നായ൪









On 23:46 by അനീഷ്‌   No comments

 

 

 കുടിപ്പള്ളിക്കൂടങ്ങളും നിലത്തെഴുത്താശാന്‍മാരും കളരിത്തറകളും കൊണ്ട് സമൃദ്ധമായിരുന്നു ഈ ഗ്രാമം. മണപ്പുറത്ത് കുറ്റിച്ചിക്കര കുടുംബക്കാര്‍ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു. കുടിപള്ളികൂടങ്ങള്‍ ഈ പഞ്ചായത്തിലെ പല ഭാഗങ്ങളിലുമുണ്ടായിരുന്നു. മണലിലാണ് അക്ഷരങ്ങള്‍ എഴുതി പഠിപ്പിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മലയിന്‍കീഴ് പനവിളാകത്ത് വീട്ടുകാര്‍ നല്‍കിയ ഭൂമിയില്‍ ബെര്‍ണ്ണാക്കുലര്‍ എല്‍.പി.എസ് തുടങ്ങി. പിന്നീട് മലയാളം ഏഴാം ക്ലാസ്സുവരെയായി ഉയര്‍ത്തപ്പെട്ടു. നെയ്യാറ്റിന്‍കരയ്ക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് ഈ സ്കൂള്‍ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ കാലഘട്ടത്തില്‍ തന്നെ അന്തിയൂര്‍ക്കോണത്തും സ്ക്കൂള്‍ ആരംഭിച്ചു. 1864-ല്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ സഹകരണത്തോടെ മേപ്പുക്കട ഇടവക പള്ളിയ്ക്ക് സമീപം ഒരു സ്കൂള്‍ ആരംഭിച്ചിരുന്നു.  ഈ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ 1950-ല്‍ സ്ഥാപിതമായി. 1971-ല്‍ ഈ സ്കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം വേര്‍തിരിക്കപ്പെട്ടു. ആണ്‍കുട്ടികളുടെ സ്കൂള്‍ ഇന്ന് ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രമായി മാറിക്കഴിഞ്ഞു. ആകെ 15 സ്കൂളുകളാണ് പഞ്ചായത്തുപ്രദേശത്തുള്ളത്. ഇവയില്‍ അഞ്ചണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്.

On 23:31 by അനീഷ്‌   No comments



മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് തികച്ചും ഒരു കാര്‍ഷികഗ്രാമമാണ്. കുന്നും ചെരിവും നിരപ്പും വയലും ഇടകലര്‍ന്നതാണ് ഈ ഗ്രാമത്തിന്റെ ഭൂപ്രകൃതി. ഇവിടുത്തെ മണ്‍തരങ്ങള്‍ പൊതുവേ കൃഷിക്കനുയോജ്യമാണ്. മൂന്നു ദശാബ്ദങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന പല വിളകളും ഇടവിളകളും, ദീര്‍ഘകാലവിളകള്‍ക്കും നാണ്യവിളകള്‍ക്കുമായി വഴി മാറിയിരിക്കുന്നു. നെല്‍പാടങ്ങള്‍ പലതും തെങ്ങിന്‍തോപ്പുകളായും റബ്ബര്‍ തോട്ടങ്ങളായും മാറി. പാടങ്ങള്‍ നികത്തി പറമ്പുകളാക്കി മന്ദിരങ്ങള്‍ പണിയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. മുന്‍കാലങ്ങളില്‍ സാര്‍വ്വത്രികമായി ഉണ്ടായിരുന്ന പല ഇടവിളകളും ഇന്നില്ല. മൂന്നുനാലു ദശാബ്ദങ്ങള്‍ക്കു മുന്‍പു വരെ നെല്ലും മറ്റു ധാന്യങ്ങളും കൃഷി ചെയ്തിരുന്ന പ്രദേശങ്ങള്‍ വാഴ, മരച്ചീനി തുടങ്ങിയ കൃഷികള്‍ക്കും, പറമ്പുകള്‍ തെങ്ങുകൃഷി പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും നാണ്യവിളകള്‍ക്കുമായി വഴിമാറിയിരിക്കുന്നു. സാമ്പത്തികലാഭത്തിനായി മറ്റെല്ലാ കൃഷികളേയും മാറ്റിവച്ച് റബ്ബര്‍ കൃഷിക്കാണ് കര്‍ഷകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത്.