On 08:09 by അനീഷ് No comments
മലയിന്‍കീഴ്: അഞ്ചുപതിറ്റാണ്ടിനുമുമ്പ് ഭാഷാഭഗവദ്ഗീത രചിച്ച മലയിന്‍കീഴ് മാധവകവിയുടെ പേരിലുള്ള പുരസ്‌കാരം ഈ മണ്ണിനെ തൊട്ടുവണങ്ങി സ്വീകരിക്കുകയാണെന്ന് ജ്ഞാനപീഠ ജേതാവ് ഒ. എന്‍. വി. കുറുപ്പ് പറഞ്ഞു. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രഉപദേശക സമിതി സംഘടിപ്പിച്ച സാഹിത്യ സന്ധ്യയില്‍ പങ്കെടുത്ത് മാധവമുദ്രയും പതിനൊന്നായിരത്തിപ്പതിനൊന്ന് രൂപയും അടങ്ങിയ പുരസ്‌കാരവും അദ്ദേഹം സ്വീകരിച്ചു.
അബ്രാഹ്മണര്‍ക്ക് അപ്രാപ്യമായ കാലഘട്ടത്തില്‍ കവിത രചിച്ച മാധവ കവിയുടെ പ്രവര്‍ത്തനം വിപ്ലവകരമായിരുന്നു എന്ന് ഒ. എന്‍. വി. പറഞ്ഞു.
പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. മലയിന്‍കീഴ് വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു.
പ്രൊഫ. വി. മധുസൂദനന്‍നായര്‍ ഭാഷാഭഗവദ്ഗീത ആല പിച്ച് മാധവ കാവ്യാലാപന പൂജ നടത്തി. പ്രൊഫ. എസ്. ഭാസ്‌കരന്‍നായര്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ഡോ. ബി.വി. ശശികുമാര്‍, വി. ആര്‍. രമകുമാരി, ഡോ. രാധിക സി. നായര്‍,കെ. വി. രാധാകൃഷ്ണന്‍, എം.പ്രദീപ്കുമാര്‍, എന്നിവര്‍ സംസാരിച്ചു. ക്ഷേത്രത്തിലെത്തിയ കവിയെ പൂര്‍ണകുംഭം നല്‍കിയാണ് വരവേറ്റത്.
on: 29 Mar 2011
http://www.mathrubhumi.com/thiruvananthapuram/news/news-malayinkeezhu-
On 00:05 by അനീഷ് No comments
| മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| തദ്ദേശസ്ഥാപനത്തിന്റെ പേര് | മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ആകെ അംഗങ്ങളുടെ എണ്ണം | 20 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വനിതാ അംഗങ്ങളുടെ എണ്ണം | 12 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പ്രസിഡന്റ് | രമകുമാരി വി ആര്‍ നാലുകെട്ടുവിളാകത്ത് വീട്, മലയിന്‍കീഴ്, മലയിന്‍കീഴ്, തിരുവനന്തപുരം (ജില്ല), 6955710471-2282464 (Resi), 9895012964 (M) വിഭാഗം :വനിത | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വൈസ് പ്രസിഡന്റ് | ചന്ദ്രന്‍ നായര്‍ എസ്സ് കാര്‍ത്തിക ഭവന്‍, പാലോട്ടു്വിള, മലയിന്‍കീഴ്, തിരുവനന്തപുരം (ജില്ല), 695571, 9995550683 (M) വിഭാഗം :ജനറല്‍ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സ്റ്റാന്റിംഗ് കമ്മിറ്റികള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പാര്‍ട്ടി ചുരുക്കെഴുത്തുകള്‍
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
On 23:59 by അനീഷ് No comments
നെയ്യാററിന്‍കര താലൂക്കില്‍ മലയിന്‍കീഴ് ഗ്രാമത്തില്‍ ആറാം വാര്‍ഡില്‍ ഏകദേശം നൂററിയന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..രാഷ്ട്രീയ ,സാമുഹിക, ,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളില്‍പ്രസിദ്ധ രായഒട്ടേറെ പ്രതിഭകളെ വാര്‍ത്ത്എടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാര പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍ അനുഗൃഹീതമാണ്.
ചരിത്രം
1860 ജൂണില്‍ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ല്‍ഒരു ഹൈസ്ക്കുള്‍ തുടങ്ങി.അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകള്‍ ഇതിനോടു ചേര്‍ത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പന്‍ നായര്‍ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.. 1974-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേല്‍നോട്ടത്തില്‍ ഗവ ബോയ്സ് ഹൈസ്ക്കുള്‍ വേര്‍തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ച. പിന്നീട്1989 ല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ന്നു.ഒന്‍പത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ല്‍ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.
| സ്ഥാപിതം | 01-06-1860 | ||
| സ്കൂള്‍ കോഡ് | 44022 | ||
| സ്ഥലം | മലയിന്‍കീഴ് | ||
| സ്കൂള്‍ വിലാസം | മലയിന്‍കീഴ് പി.ഒ, മലയിന്‍കീഴ് | ||
| പിന്‍ കോഡ് | 695571 | ||
| സ്കൂള്‍ ഫോണ്‍ | 04712283120 | ||
| സ്കൂള്‍ ഇമെയില്‍ | gvhss44022@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | |||
| വിദ്യാഭ്യാസ ജില്ല | നെയ്യാററിന്‍കര | ||
| റവന്യൂ ജില്ല | തിരുവനന്തപുരം | ||
| ഉപ ജില്ല | കാട്ടാക്കട | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 516 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 75 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 591 | ||
| അദ്ധ്യാപകരുടെ എണ്ണം | 27 | ||
| പ്രിന്‍സിപ്പല്‍ | പ്രേമാബായി ററി | ||
| പ്രധാന അദ്ധ്യാപകന്‍ | പ്രേമാബായി ററി | ||
| പി.ടി.ഏ. പ്രസിഡണ്ട് | രമേഷ് എ | ||
On 23:52 by അനീഷ് No comments
തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്൰കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു൰പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു൰ മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്൰ മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈപ്രദേശത്തെ പ്രധാന ആഘോഷമാണ്൰
ചരിത്രം 1850നും1860നും ഇടയ്ക്ക്വെ൪ണ്ണാക്കൂല൪ എല്‍.പി.എസ്. സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുന്പായി ഇംഗ്ളീഷ്സ്കൂള്‍ ആയിഉയ൪ത്തെപ്പെട്ടു൰1973-ല്‍ കുട്ടികളുടെബാഹുല്യംകാരണം സ്കൂള്‍ രണ്ടായിമാറി. 2000- ല്‍ എച്ച്എസ്എസ് ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ല്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു൰
നാല് ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
- ഗൈഡ്സ് .നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകള്‍ ഇവിടെയുണ്ട്
- ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്..
- വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള്‍ നടത്തിവരാറുണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1973-1981 പി൰൰ലളിതാംബിക അമ്മ 1981-1982 പി൰ കമലമ്മ 1982-1987 ഭഗവതിയമ്മ 1987-1988 കസ്തൂരിഭായി 1988-1990 വി൰ കൃഷ്ണമ്മാള്‍ 1990-1992 വി൰കെ൰ രാജേശ്വരി 1992-1993 എ൰പൊന്നമ്മ 1993-1994 ഗില്‍ഡാ ജോ൪ജ്ജ് 1994-2000 ബി൰പത്മകുമാരി 2000-2001 വസന്തകുമാരി 2001-2002 പത്മജാദേവി 2002-2003 പ്രഭാകര൯ നായ൪ 2003-2005 കുമാരിഅംബിക 2005-2006 ത്രേസ്യാമ്മവ൪ഗ്ഗീസ് 2006-2007 ഫാത്തിമാബായ് 2007-2008 ഉഷാദേവി 2008-2010 ജെ൰൰വത്സലാഭാസ് 2010-- ഷീല. എം. എ
| സ്ഥാപിതം | 01-06-1850 | ||
| സ്കൂള്‍ കോഡ് | 44024 | ||
| സ്ഥലം | മലയി൯കീഴ് | ||
| സ്കൂള്‍ വിലാസം | ഗവ ഗേള്‍സ്. എച്ച്. എസ്. എസ്. മലയിന്‍കീഴ് തിരുവനന്തപുരം | ||
| പിന്‍ കോഡ് | 695573 | ||
| സ്കൂള്‍ ഫോണ്‍ | 04712283020 | ||
| സ്കൂള്‍ ഇമെയില്‍ | |||
| സ്കൂള്‍ വെബ് സൈറ്റ് | |||
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റി൯കര | ||
| റവന്യൂ ജില്ല | തിരുവനന്തപുരം | ||
| ഉപ ജില്ല | കാട്ടാക്കട | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | യുപി എച്ച്.എസ്. .എച്ച്.എസ്.എസ് | ||
| മാധ്യമം | മലയാളം ഇംഗ്ളീഷ് | ||
| ആണ്‍ കുട്ടികളുടെ എണ്ണം | |||
| പെണ്‍ കുട്ടികളുടെ എണ്ണം | 1059 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 1059 | ||
| അദ്ധ്യാപകരുടെ എണ്ണം | 47 | ||
| പ്രിന്‍സിപ്പല്‍ | ഡോ൰ജീജ൰ഐ൰ആ൪ | ||
| പ്രധാന അദ്ധ്യാപകന്‍ | ജെ൰വത്സലാഭാസ് | ||
| പി.ടി.ഏ. പ്രസിഡണ്ട് | ബി൰രവീന്ദ്ര൯നായ൪ | ||
On 23:46 by അനീഷ് No comments
കുടിപ്പള്ളിക്കൂടങ്ങളും നിലത്തെഴുത്താശാന്‍മാരും കളരിത്തറകളും കൊണ്ട് സമൃദ്ധമായിരുന്നു ഈ ഗ്രാമം. മണപ്പുറത്ത് കുറ്റിച്ചിക്കര കുടുംബക്കാര്‍ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു. കുടിപള്ളികൂടങ്ങള്‍ ഈ പഞ്ചായത്തിലെ പല ഭാഗങ്ങളിലുമുണ്ടായിരുന്നു. മണലിലാണ് അക്ഷരങ്ങള്‍ എഴുതി പഠിപ്പിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മലയിന്‍കീഴ് പനവിളാകത്ത് വീട്ടുകാര്‍ നല്‍കിയ ഭൂമിയില്‍ ബെര്‍ണ്ണാക്കുലര്‍ എല്‍.പി.എസ് തുടങ്ങി. പിന്നീട് മലയാളം ഏഴാം ക്ലാസ്സുവരെയായി ഉയര്‍ത്തപ്പെട്ടു. നെയ്യാറ്റിന്‍കരയ്ക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് ഈ സ്കൂള്‍ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ കാലഘട്ടത്തില്‍ തന്നെ അന്തിയൂര്‍ക്കോണത്തും സ്ക്കൂള്‍ ആരംഭിച്ചു. 1864-ല്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ സഹകരണത്തോടെ മേപ്പുക്കട ഇടവക പള്ളിയ്ക്ക് സമീപം ഒരു സ്കൂള്‍ ആരംഭിച്ചിരുന്നു. ഈ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ 1950-ല്‍ സ്ഥാപിതമായി. 1971-ല്‍ ഈ സ്കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം വേര്‍തിരിക്കപ്പെട്ടു. ആണ്‍കുട്ടികളുടെ സ്കൂള്‍ ഇന്ന് ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രമായി മാറിക്കഴിഞ്ഞു. ആകെ 15 സ്കൂളുകളാണ് പഞ്ചായത്തുപ്രദേശത്തുള്ളത്. ഇവയില്‍ അഞ്ചണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്.
On 23:31 by അനീഷ് No comments
മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് തികച്ചും ഒരു കാര്‍ഷികഗ്രാമമാണ്. കുന്നും ചെരിവും നിരപ്പും വയലും ഇടകലര്‍ന്നതാണ് ഈ ഗ്രാമത്തിന്റെ ഭൂപ്രകൃതി. ഇവിടുത്തെ മണ്‍തരങ്ങള്‍ പൊതുവേ കൃഷിക്കനുയോജ്യമാണ്. മൂന്നു ദശാബ്ദങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന പല വിളകളും ഇടവിളകളും, ദീര്‍ഘകാലവിളകള്‍ക്കും നാണ്യവിളകള്‍ക്കുമായി വഴി മാറിയിരിക്കുന്നു. നെല്‍പാടങ്ങള്‍ പലതും തെങ്ങിന്‍തോപ്പുകളായും റബ്ബര്‍ തോട്ടങ്ങളായും മാറി. പാടങ്ങള്‍ നികത്തി പറമ്പുകളാക്കി മന്ദിരങ്ങള്‍ പണിയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. മുന്‍കാലങ്ങളില്‍ സാര്‍വ്വത്രികമായി ഉണ്ടായിരുന്ന പല ഇടവിളകളും ഇന്നില്ല. മൂന്നുനാലു ദശാബ്ദങ്ങള്‍ക്കു മുന്‍പു വരെ നെല്ലും മറ്റു ധാന്യങ്ങളും കൃഷി ചെയ്തിരുന്ന പ്രദേശങ്ങള്‍ വാഴ, മരച്ചീനി തുടങ്ങിയ കൃഷികള്‍ക്കും, പറമ്പുകള്‍ തെങ്ങുകൃഷി പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും നാണ്യവിളകള്‍ക്കുമായി വഴിമാറിയിരിക്കുന്നു. സാമ്പത്തികലാഭത്തിനായി മറ്റെല്ലാ കൃഷികളേയും മാറ്റിവച്ച് റബ്ബര്‍ കൃഷിക്കാണ് കര്‍ഷകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത്.
On 08:04 by അനീഷ് 2 comments
മറ്റെവിടുത്തെയുംപോലെ ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ പ്രകടമായുണ്ടായിരുന്ന പ്രദേശമായിരുന്നു മലയിന്‍കീഴ്. കൊല്ലവര്‍ഷം 1092-ല്‍ (1917) ആനപ്പാറയ്ക്കു സമീപമുള്ള പരന്ന വിസ്തൃതമായ തണ്ണിപ്പാറയില്‍ അയിത്തജാതിക്കാരേയും കൂട്ടിയിരുത്തി ഈ പ്രദേശത്തെ ആദ്യത്തെ പന്തിഭോജനം നടത്തുകയുണ്ടായി. പില്‍ക്കാലത്ത് ഇതൊരു ചരിത്രസംഭവമായി രേഖപ്പെടുത്തപ്പെടുമെന്ന് കരുതിയിട്ടല്ല അന്നിങ്ങനെയൊക്കെ സംഘടിപ്പിക്കപ്പെട്ടത്. മറിച്ച് അന്നത്തെ ജനതയുടെ ഉയര്‍ന്ന സാംസ്കാരികബോധത്തിനു നിദാനമെന്ന നിലയില്‍ വേണം ഈ സംഭവങ്ങളെ വിലയിരുത്തപ്പെടേണ്ടത്. തച്ചോട്ടുകാവ് പുത്തന്‍വീട്ടില്‍ സ്വാമിശിവശങ്കര്‍ജിയും, മണപ്പുറത്ത് പുകഴനെല്ലൂരില്‍ അധ്യാപകനായിരുന്ന കെ.രാഘവന്‍നായരും മറ്റുമായിരുന്നു, ജാതിയുടെ പേരില്‍ നിലനിന്നിരുന്ന അയിത്തത്തിനും അനാചാരത്തിനും എതിരായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതിനുശേഷം മലയിന്‍കീഴിലുള്ള സ്വന്തം ചായക്കടയില്‍ ഹരിജനങ്ങളെ കയറ്റി ഇരുത്തി ചായയും പലഹാരങ്ങളും നല്‍കിയ പ്രമുഖസ്വാതന്ത്ര്യസമര സേനാനിയായിരുന്ന കാറാകോണം കൃഷ്ണമംഗലത്ത് പി.ഗോപിനാഥന് യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. 1910-ലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഊരൂട്ടമ്പലം സ്കൂളില്‍ ഹരിജന്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിച്ചതിന്റെ പേരില്‍ യാഥാസ്ഥിതികരായ ചില സവര്‍ണ്ണര്‍ സ്കൂള്‍ തീവെച്ചുനശിപ്പിക്കുകയുണ്ടായി. പിന്നീട് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ അതേ സ്കൂളില്‍ ഹരിജനങ്ങള്‍ക്ക് പ്രവേശനം നല്‍കിയത് അയിത്തത്തിനെതിരായ മറ്റൊരു പ്രധാന സംഭവമാണ്. കൊല്ലവര്‍ഷം 1090-ല്‍ മലയിന്‍കീഴ് പനവിളാകത്ത് വീടിന്റെ പടിപ്പുരയില്‍ വിദ്യാസമ്പന്നരായ ആള്‍ക്കാര്‍ കൂടിയിരുന്നു പത്രംവായിക്കുക പതിവായിരുന്നു. മലയാളരാജ്യം, മലയാളി തുടങ്ങിയ പത്രങ്ങളാണ് ഈ പ്രദേശത്ത് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതായി കേള്‍ക്കുന്നത്. വായനക്കാര്‍ പിന്നീട് പുസ്തകങ്ങള്‍ വരുത്തി പരസ്പരം കൈമാറി വായിക്കാനാരംഭിച്ചു. ഇന്ന് നെയ്യാറ്റിന്‍കര താലൂക്കിലെ പ്രമുഖ ഗ്രന്ഥശാലകളിലൊന്നായ മലയിന്‍കീഴ് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല അങ്ങനെ അവിടെ നിന്ന് ആരംഭിച്ചതാണ്. ആദ്യമായി ഘടികാരം സ്ഥാപിച്ചത് ഇവിടെയായിരുന്നു. കാളവണ്ടിയും യാത്രയ്ക്കുപയോഗിക്കുന്ന വില്ലുവണ്ടികളുമാണ് അക്കാലത്തുണ്ടായിരുന്നത്. വില്ലുവണ്ടി ഉന്നതന്മാര്‍ മാത്രം സാധാരണ ഉപയോഗിച്ചുപോന്നിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ വിപണനം നടത്തിയിരുന്നത് മേപ്പുക്കടയിലും കൃഷ്ണമംഗലം ചന്തയിലുമായിരുന്നു. കൃഷ്ണമംഗലം ചന്തയുടെ പഴയ പേര് ചുടുകാട്ടില്‍ കട എന്നായിരുന്നു. മുമ്പ് ഒരു ചുടുകാടായിരുന്ന സ്ഥലമായിരുന്നു അവിടം. പൊന്നറ ശ്രീധര്‍, പരുത്തിപള്ളി അച്യുതന്‍ തുടങ്ങിയവര്‍ ഈ പ്രദേശത്തെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ ഈ പ്രദേശത്തുനിന്നും പതിനെട്ടു പേര്‍ പങ്കെടുത്തിരുന്നു. മലയിന്‍കീഴ് കോവിച്ചക്കോണത്ത് രാഘവന്‍പിള്ളയുടെ വീട്ടില്‍ കോണ്‍ഗ്രസ്സ് യോഗം നടക്കുമ്പോള്‍ കൂലി പോലിസിന്റെ ആക്രമണം ചെറുക്കുന്നതിന് (ആംഗ്ലോ ഇന്ത്യനായ ശിംശോന്‍ ആയിരുന്നു യോഗം കലക്കുവാന്‍ അഞ്ചുരൂപ കൂലിപ്പടയെ നയിച്ചിരുന്നത്) ഈ പ്രദേശത്തെ ഹരിജനങ്ങളായിരുന്നു കാവല്‍ നിന്നത്. മലയിന്‍കീഴിലെയും സമീപപ്രദേശങ്ങളിലേയും നാനാജാതിമതസ്ഥരായ ആള്‍ക്കാള്‍ ഒത്തുചേര്‍ന്ന് മലയിന്‍കീഴ് ആറാട്ട് ആചരിച്ചുവന്നിരുന്നത് ഇന്നും അതേപടി തുടര്‍ന്നുവരുന്നു. കുംഭമാസത്തിലെ കൊയ്ത്തു കഴിഞ്ഞു, മച്ചേല്‍ താന്നിയറത്തല ഏലായില്‍ വേണിയത്ത് നടയില്‍ പച്ചപന്തലു കെട്ടി കാളിയൂട്ട് നടത്തിയിരുന്നു. പിന്നീട് ഇവിടം മച്ചേല്‍ ദേവീക്ഷേത്രമായി മാറി. കാളിയൂട്ടിനോടനുബന്ധിച്ച് തോറ്റംപാട്ട്, വിളക്കുകെട്ടുകളി, കമ്പടികളി, ഉറിയടി, തിരുവാതിരക്കളി തുടങ്ങിയ കലാരൂപങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇത് പഞ്ചായത്തിന്റെ മറ്റുപ്രദേശങ്ങളിലും നിലവിലിരുന്നു.
On 07:50 by അനീഷ് No comments
മലയിന്‍കീഴ് ഗ്രാമവാസികളുടെ ഗ്രാമദേവനായ എള്ളുമല ഭൂതത്താന്റെ അധിവസിക്കുന്ന സ്ഥലമായി കരുതി ആരാധിക്കപ്പെടുന്ന മലയുടെ കീഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് മലയിന്‍കീഴ് എന്ന സ്ഥലനാമം ലഭിച്ചതെന്നാണു പ്രബലമായ ഐതീഹ്യം. മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍പിള്ളമാരില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഒളിച്ചുതാമസിച്ചിരുന്ന സ്ഥലം മാര്‍ത്താണ്ഡേശ്വരം എന്നും, ദേവപ്രീതിയ്ക്കായി തലയറുത്തു ബലി നടത്തിയിരുന്ന ബലിയറത്തല എന്ന സ്ഥലം പില്‍ക്കാലത്ത് വലിയറത്തലയെന്നും, മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഒളിവില്‍ പാര്‍ക്കുവാന്‍ സൌകര്യം ചെയ്തുകൊടുത്ത ചടച്ചിമാര്‍ത്താണ്ഡപിള്ളയ്ക്ക്, രാജാവ് കരമൊഴിവായി പതിച്ചുനല്‍കിയ ഭൂമിയായ മണപ്പുറത്തെ കുഴിമണ്‍മഠം ഇപ്പോള്‍ കഴിമഠം എന്നും അറിയപ്പെടുന്നു. തിരുവല്ലയില്‍ നിന്നു ഈ പ്രദേശത്തെത്തിയ ആയോധനഗുരുവായ കല്ലാന്താകില്‍ ഗുരുക്കള്‍ തച്ചോട്ടുകാവിലെ മച്ചിനാട് താമസിച്ചിരുന്നു. ധര്‍മ്മരാജാവ് ഇവര്‍ക്ക് കരം ഇളവുചെയ്തു ഭൂമി നല്‍കിയിരുന്നു. മൂക്കുന്നിമലയ്ക്കും എള്ളുമലയ്ക്കും മധ്യേയുള്ള പ്രദേശമായതുകൊണ്ടാണ് ആ പ്രദേശത്തിന് മച്ചേല്‍ എന്നു പേരു ലഭിച്ചതെന്ന് കേള്‍ക്കുന്നു. വഴിയാത്രക്കാര്‍ക്ക് അന്തിയുറങ്ങാനുള്ള വഴിയമ്പലം സ്ഥിതി ചെയ്തിരുന്നയിടമാണ് അന്തിയൂര്‍കോണം എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്.
Subscribe to:
Comments (Atom)
Search
Popular Posts
-
മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് തികച്ചും ഒരു കാര്‍ഷികഗ്രാമമാണ്. കുന്നും ചെരിവും നിരപ്പും വയലും ഇടകലര്‍ന്നതാണ് ഈ ഗ്രാമത്തിന്റെ ഭൂപ്രകൃതി. ഇവ...
-
"ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ..."
-
മലയിന്‍കീഴ് ഗ്രാമവാസികളുടെ ഗ്രാമദേവനായ എള്ളുമല ഭൂതത്താന്റെ അധിവസിക്കുന്ന സ്ഥലമായി കരുതി ആരാധിക്കപ്പെടുന്ന മലയുടെ കീഴ്ഭാഗത്തായി സ്ഥിതി ചെയ...




















